എന്താണ് ടേക്ക് ഇറ്റ് ഡൗൺ(Take It Down)?
നിങ്ങൾക്ക് 18 വയസ്സിന് താഴെയുള്ളപ്പോൾ എടുത്ത നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രങ്ങളോ വീഡിയോകളോ ഓൺലൈനിൽ നിന്ന് നീക്കംചെയ്യാനോ പങ്കിടുന്നത് അവസാനിപ്പിക്കാനോ നിങ്ങളെ സഹായിക്കുന്ന ഒരു സൗജന്യ സേവനമാണ് ടേക്ക് ഇറ്റ് ഡൗൺ(Take It Down). ഈ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അജ്ഞാതമായി തന്നെ തുടരാം, നിങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആർക്കും അയയ്‌ക്കേണ്ടതില്ല. ഇതിൽ പങ്കെടുക്കാൻ സമ്മതിച്ച പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ടേക്ക് ഇറ്റ് ഡൗൺ (Take It Down)പ്രവർത്തിക്കും.
ഇത് നിങ്ങൾക്ക് സംഭവിക്കുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്, എന്നാൽ ഇത് ആർക്കും സംഭവിക്കാം. നിങ്ങൾ ഒരു ചുവട് സ്വീകരിക്കുകയാണെങ്കില്‍ , അടുത്ത ചുവടുകളില്‍ നിങ്ങളെ സഹായിക്കാനായി ഞങ്ങൾ ഇവിടെയുണ്ട്. ടേക്ക് ഇറ്റ് ഡൗൺ (Take It Down)എന്നത് നാഷണൽ സെന്‍റർ ഫോർ മിസ്സിങ്ങ് &എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ ലഭ്യമാക്കുന്ന ഒരു സേവനമാണ്.
ടേക്ക് ഇറ്റ് ഡൗൺ (Take It Down) ആർക്ക് വേണ്ടിയുള്ളതാണ്?
18 വയസ്സിന് താഴെയുള്ളപ്പോൾ എടുത്ത നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്ന സാഹചര്യങ്ങളോ ഉള്ള ചിത്രങ്ങളോ വീഡിയോകളോ ഓൺലൈനിൽ പങ്കിട്ടവരോ പങ്കിടാൻ സാധ്യതയുള്ളവരോ ആയ ആളുകൾക്ക് വേണ്ടിയുള്ളതാണ് ടേക്ക് ഇറ്റ് ഡൗൺ (Take It Down).ഉദാഹരണത്തിന്, നിങ്ങൾ മറ്റൊരാൾക്ക് ഒരു ചിത്രം അയച്ചിരിക്കാം, എന്നാൽ ഇപ്പോൾ അവർ നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടാകാം അല്ലെങ്കില്‍ നിങ്ങള്‍ ചിത്രം എവിടെയെങ്കിലും പോസ്റ്റ് ചെയ്യുകയോ ചെയ്തിരിക്കാം. ചിത്രം പങ്കിട്ടിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിലും ഓൺലൈനിൽ ദൃശ്യമായേക്കാവുന്ന സ്ഥലങ്ങളിൽ നിന്ന് അത് നീക്കം ചെയ്യാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പോലും, ഈ സേവനം നിങ്ങൾക്കുള്ളതാണ്.
നിങ്ങൾക്ക് 18വയസോ അതിൽ കൂടുതലോ പ്രായമുണ്ട് കൂടാതെ നിങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രം ഉണ്ടെങ്കിൽ, നിങ്ങൾക്ക് stopncii.orgഎന്നതിൽ സഹായം ലഭിക്കും
ടേക്ക് ഇറ്റ് ഡൗൺ (Take It Down)എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
18 വയസ്സിൽ താഴെയുള്ള ആളുകളുടെ നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രങ്ങളിലേക്കോ വീഡിയോകളിലേക്കോ ഹാഷ് വാല്യൂ എന്ന് വിളിക്കപ്പെടുന്ന ഒരു സവിശേഷ ഡിജിറ്റൽ ഫിംഗർപ്രിന്‍റ് നൽകിയാണ് ടേക്ക് ഇറ്റ് ഡൗൺ (Take It Down) പ്രവർത്തിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ സർവീസുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ കണ്ടെത്താൻ ഹാഷ് വാല്യുകൾ ഉപയോഗിക്കാം, കൂടാതെ ഈ ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്യാം. ചിത്രമോ വീഡിയോയോ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പുറത്തുപോകാതെയും ആരെങ്കിലും അവ കാണാതെയും ഇതെല്ലാം സംഭവിക്കുന്നു. NCMEC-യ്ക്ക് ഹാഷ് വാല്യു മാത്രമേ നൽകൂ.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇനിപ്പറയുന്നു:
നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ഹാഷ് ചെയ്യാൻ ആഗ്രഹിക്കുന്ന നഗ്നതയുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്ത് “ആരംഭിക്കുക” ക്ലിക്ക് ചെയ്യുക.
ഓരോ ചിത്രത്തിനും വീഡിയോയ്ക്കും, ടേക്ക് ഇറ്റ് ഡൗൺ (Take It Down) ഒരു “ഹാഷ്” അല്ലെങ്കിൽ ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സൃഷ്ടിക്കും, അത് ആ ചിത്രത്തിന്‍റെ അല്ലെങ്കിൽ വീഡിയോയുടെ കൃത്യമായ പകർപ്പ് തിരിച്ചറിയാൻ ഉപയോഗിക്കാനാവും.
നിങ്ങളുടെ ചിത്രമോ വീഡിയോയോ നിങ്ങളുടെ ഉപകരണത്തിൽ നിലനിൽക്കും, അപ്‌ലോഡ് ചെയ്യപ്പെടില്ല. നിങ്ങളുടെ നഗ്നതയുള്ള ഉള്ളടക്കത്തിന്‍റെ ഹാഷുകൾ, NCMEC പരിപാലിക്കുന്ന ഒരു സുരക്ഷിത ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്നു. അതായ്ത അവയുടെ പൊതു അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സൈറ്റുകളും ആപ്പുകളും സ്കാൻ ചെയ്യാൻ ഈ ലിസ്റ്റ് ഉപയോഗിക്കാൻ സമ്മതിച്ച പങ്കാളിത്തമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി മാത്രം പങ്കുവയ്ക്കുന്നു
ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം അതിന്‍റെ പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സേവനത്തിൽ ഒരു ഹാഷ് വാല്യുവുമായി പൊരുത്തപ്പെടുന്ന ഒരു ചിത്രമോ വീഡിയോയോ കണ്ടെത്തുകയാണെങ്കിൽ, നഗ്നതയുള്ള ഉള്ളടക്കത്തിന്‍റെ വ്യാപനം പരിമിതപ്പെടുത്താൻ അതിന് നടപടിയെടുക്കാനാവും!
ദയവായി ചിത്രങ്ങൾ/വീഡിയോകൾ ഇവിടെ സമർപ്പിച്ചതിന് ശേഷം ഒരു സോഷ്യൽ മീഡിയയിലും പങ്കിടരുത്. നിങ്ങളുടെ ചിത്രത്തിനോ വീഡിയോയ്‌ക്കോ ഉള്ള ഹാഷ് വാല്യു ലിസ്റ്റിലേക്ക് ചേർത്തുകഴിഞ്ഞാൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ അവയുടെ പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സേവനങ്ങൾ സ്കാൻ ചെയ്യാൻ അവ ഉപയോഗിച്ചേക്കാം. ഭാവിയിൽ നിങ്ങൾ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കിൽ, അത് ഫ്ലാഗ് ചെയ്‌തേക്കാം. കൂടാതെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു ബ്ലോക്ക് നൽകിയേക്കാം.
ഇതിനകം പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കം നീക്കംചെയ്യാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പരിമിതമായ കഴിവുകൾ ഉണ്ടായിരിക്കാം. അധികമായുള്ള സഹായത്തിന് അല്ലെങ്കിൽ നിങ്ങളുടെ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു പ്രത്യേക ലൊക്കേഷനെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, NCMEC-യുടെ സൈബർ ടിപ്പ്ലൈനിൽ നിങ്ങൾക്ക് ഒരു റിപ്പോർട്ട് നൽകാം, അവിടെ ഞങ്ങൾക്ക് അധിക സേവനങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യാൻ കഴിയും.
ഏറ്റവും പ്രധാനമായി, നിങ്ങൾ തനിച്ചല്ല എന്ന കാര്യംഓർമ്മിക്കുക! ഈ സേവനത്തെയും മറ്റ് റിസോഴ്സുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, റിസോഴ്സുകളും പിന്തുണയും എന്ന പേജ് പരിശോധിക്കുക.
റിസോഴ്സുകൾ കാണുക
റിസോഴ്സുകളും പിന്തുണയും
വ്യത്യസ്‌ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, ഓൺലൈനിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അധിക സഹായം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ.
ഈ ചിത്രങ്ങളെക്കുറിച്ച് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുന്നതോ, അല്ലെങ്കിൽ മറ്റു രീതികളിലുള്ള ഓൺലൈൻ ചൂഷണത്തിന്‍ വിധേയമാക്കുന്നതോ റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.
നിങ്ങൾ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലായിരിക്കുകയും, വൈകാരിക പിന്തുണയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുകയുമാണെങ്കിൽ, NCMEC-യുടെ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ച് അറിയാൻ താഴെ ക്ലിക്ക് ചെയ്യുക.