ഉള്ളടക്കത്തിലേക്ക് നീങ്ങുക

നിങ്ങളുടെ നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയും, അവ ഓൺലൈനിൽ ഷെയർ ചെയ്യപ്പെടുകയോ ചെയ്യപ്പെടുമെന്ന് നിങ്ങൾ വിശ്വസിക്കുകയോ ചെയ്യുകയും നിങ്ങൾക്ക് 18 വയസ്സിൽ താഴെയുമാണ് പ്രായവുമെങ്കിൽ, നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാം. നിങ്ങളുടെ ഉപകരണത്തിൽ ചിത്രമോ വീഡിയോയോ ഉണ്ടായിരിക്കണം.

ഇല്ല, നിങ്ങളുടെ ചിത്രങ്ങൾക്കോ വീഡിയോകൾക്കോ വേണ്ടി ഒരു ഹാഷ് സൃഷ്‌ടിക്കാൻ നിങ്ങൾ സ്വകാര്യ വിവരങ്ങളൊന്നും ഞങ്ങളുമായി പങ്കിടേണ്ടതില്ല.

ഇല്ല, നിങ്ങൾ 18 വയസ്സിൽ താഴെയുള്ള ആളാണെങ്കിൽ, ലോകത്തെവിടെയായാലും, ഓൺലൈനിൽ പങ്കിട്ടിരിക്കാവുന്ന നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാം.

ഈ സേവനത്തിൽ സജീവമായി പങ്കെടുക്കുന്നവരുടെ പട്ടിക കാണുന്നതിന് പങ്കെടുക്കുന്ന കമ്പനികളുടെ പേജ് സന്ദർശിക്കുക. ഈ സേവനത്തിനായി ഉപയോഗിച്ചിരിക്കുന്ന ചിത്രവും വീഡിയോ ഹാഷിംഗ് സാങ്കേതികവിദ്യയും എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലോ തലങ്ങളിലോ പ്രവർത്തിക്കില്ലെന്ന് ദയവായി ശ്രദ്ധിക്കുക.

അതെ! നിങ്ങൾ 18 വയസ്സിന് താഴെയുള്ളപ്പോൾ എടുത്ത നഗ്നമോ ഭാഗികമായോ നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രമോ വീഡിയോയോ ആരെങ്കിലും പങ്കിട്ടാൽ, അത് ചില അധികാരപരിധികളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഷയമായോ അല്ലെങ്കിൽ കുട്ടികളുടെ അശ്ലീലചിത്രമായോ പരിഗണിക്കാം. ടേക്ക് ഇറ്റ് ഡൗണിലേക്ക് (Take It Down) സമർപ്പിക്കുന്നതിന് ചിത്രങ്ങളോ വീഡിയോകളോ പങ്കിടുന്നതും ഇതിൽ ഉൾപ്പെടുന്നു.

അതെ! ചിത്രമോ വീഡിയോയോ എടുക്കുമ്പോൾ നിങ്ങൾക്ക് 18 വയസ്സിന് താഴെയായിരുന്നെങ്കിൽ, അപ്പോഴും നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാം.

ഇല്ല! നഗ്ന അല്ലെങ്കിൽ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രമോ വീഡിയോയോ ടേക്ക് ഇറ്റ് ഡൗണിലേക്ക് (Take It Down) സമർപ്പിക്കുന്നതിന് ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ടേക്ക് ഇറ്റ് ഡൗൺ (Take It Down) വെബ്സൈറ്റിലൂടെയുള്ള എല്ലാ സമർപ്പിക്കലുകളും ചിത്രങ്ങളും വീഡിയോകളും യഥാർത്ഥത്തിൽ എടുത്ത ഉപകരണത്തിൽ (സെൽ, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്) നടത്തണം. ചിത്രങ്ങളോ വീഡിയോകളോ എടുത്ത ഉപകരണത്തിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെങ്കിൽ, ദയവായി cybertipline.org-ൽ ഒരു സൈബർ ടിപ്പ്ലൈൻറിപ്പോർട്ട് ഉണ്ടാക്കിയോ 1-800-THE-LOST എന്ന നമ്പറിൽ വിളിച്ചോ സഹായം തേടുക.

ചിത്രമോ വീഡിയോയോ പങ്കിട്ടതായി നിങ്ങൾക്കറിയാമെങ്കിലും, ഉള്ളടക്കത്തിന്‍റെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിക്കുന്നതിന് ഈ സേവനം ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ നിർദ്ദിഷ്‌ട ചിത്രമോ വീഡിയോയോ ലഭിക്കുന്നതിന് സഹായത്തിനോ അധിക സേവനങ്ങൾക്കും പിന്തുണയ്‌ക്കുമായി നിങ്ങൾക്ക് സൈബർ ടിപ്പ്ലൈനിൽ റിപ്പോർട്ട് ചെയ്യാനും കഴിയും.

നിർഭാഗ്യകരമെന്ന് പറയട്ടെ, ഉണ്ട്. എല്ലാ പ്രായത്തിലുമുള്ള, എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രങ്ങൾ പലപ്പോഴും ഓൺലൈനിൽ പങ്കിടുന്നതിൽ അവസാനിക്കും. ഇത് കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങൾക്ക് പിന്തുണ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും റിസോഴ്സുകൾക്കും വേണ്ടി ഈ സൈറ്റ് സന്ദർശിക്കുക.

ഡിജിറ്റൽ ഫിംഗർപ്രിന്‍റ് പോലെയുള്ള ഒരു ഹാഷ് വാല്യുവിനെക്കുറിച്ച് ചിന്തിക്കുക. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും മറ്റ് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വേർതിരിക്കുന്ന ഒരു സവിശേഷ ഹാഷ് വാല്യു ലഭിക്കുന്നു.

ഇല്ല, നിങ്ങളുടെ ചിത്രമോ വീഡിയോയോ നിങ്ങളുടെ ഉപകരണത്തിൽ നിലനിൽക്കും, കൂടാതെ ഈ പ്രക്രിയയുടെ ഭാഗമായി സമർപ്പിക്കപ്പെടില്ല . നിങ്ങളുടെ ചിത്രത്തിൽ നിന്നോ വീഡിയോയിൽ നിന്നോ സൃഷ്‌ടിച്ച സവിശേഷമായ ഹാഷ് NCMEC-യുടെ ഹാഷ് പട്ടികയിലേക്ക് ചേർക്കും, അത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും.

പങ്കെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് വിവരങ്ങൾ ലഭ്യമാക്കും, അവർ അവരുടെ പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സേവനങ്ങൾ, കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും,അനുയോജ്യമായിടത്ത് ആ ചിത്രങ്ങളോ വീഡിയോകളോ NCMEC-യുടെ സൈബർ ടിപ്പ്ലൈനിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സ്കാൻ ചെയ്യുകയും ചെയ്തേക്കാം.

ഇല്ല, ഇതൊരു അജ്ഞാത സേവനമായതിനാൽ, നിങ്ങളുടെ നിർദ്ദിഷ്‌ട ഫയലുകൾ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിന്‍റെ പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സേവനത്തിലാണുള്ളതെങ്കിൽ നിങ്ങളെ അറിയിക്കാൻ ഒരു മാർഗ്ഗവുമില്ല. അധിക സേവനങ്ങൾക്കായി നിങ്ങൾക്ക് NCMEC-മായി കണക്റ്റ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും പങ്കിടുന്നത് അസുഖകരമായി തോന്നുന്നില്ലങ്കിൽ, TakeItDown@ncmec.org എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.

ഇല്ല, പങ്കെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ പൊതുവായ അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്യാത്ത സേവനങ്ങളിൽ നിങ്ങളുടെ ചിത്രമോ വീഡിയോയോ സ്‌കാൻ ചെയ്ത് കഴിയുമെങ്കിലും, മറ്റ് സൈറ്റുകളിൽ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിൽ നിന്ന് തടയാനാകില്ല . ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനകം തന്നെ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കം നീക്കംചെയ്യുന്നതിനുള്ള കഴിവുകൾ പിരിമിതമായിരിക്കാനും സാധ്യതയുണ്ട്. മറ്റേതെങ്കിലും വെബ്‌പേജിലോ സോഷ്യൽ മീഡിയ പേജിലോ നിങ്ങളുടെ നഗ്നമായ ചിത്രം നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അത് സൈബർ ടിപ്പ്ലൈൻhttp://www.cybertipline.org/എന്നതിൽ റിപ്പോർട്ട് ചെയ്യുക, അത് നീക്കംചെയ്യാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാനാകും.

നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ കൂടുതൽ സഹായം വേണമെങ്കിലോ, TakeItDown@ncmec.org എന്ന ഇമെയിൽ വിലാസത്തിൽ ഇമെയിൽ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ലഭ്യമായ വിഭവങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉറവിടങ്ങളും പിന്തുണയും പേജ് സന്ദർശിക്കുക.

ഇല്ല, NCMEC-യുമായി പങ്കിട്ട ഹാഷ് വാല്യുകളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും റിവേഴ്സ് എഞ്ചിനീയർ ചെയ്യാനോ സൃഷ്ടിക്കാനോ കഴിയില്ല.

ആദ്യമായി, സഹായം ലഭ്യമാണെന്നും നിങ്ങൾ തനിച്ചല്ലെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഓൺലൈനിൽ എല്ലാ തരത്തിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിംഗ് സംവിധാനമാണ് NCMECപ്രവർത്തിപ്പിക്കുന്ന സൈബർ ടിപ്പ്ലൈൻ. നിങ്ങളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ അത് ഉപയോഗിച്ച് നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുകയോ ആണെങ്കില്‍, നിങ്ങളുടെ ചിത്രമോ വീഡിയോയോ സ്‌കാൻ ചെയ്‌ത് ഒരു ഹാഷ് സമർപ്പിക്കുന്നതിന് ഇതിനകം ഈ സേവനം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, നിങ്ങൾ മറ്റൊരു സൈബർ ടിപ്പ്ലൈൻ റിപ്പോർട്ട് സൃഷ്‌ടിക്കണം. നിങ്ങൾക്ക് www.cybertipline.org-ൽ ഒരു റിപ്പോർട്ട് ഉണ്ടാക്കാം അല്ലെങ്കിൽ 1-800-THE-LOST (1-800-843-5678) എന്ന നമ്പറിൽ വിളിക്കാം.